വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം; ആംബുലന്‍സ് തടഞ്ഞ് നാട്ടുകാര്‍

Update: 2025-04-15 08:48 GMT
വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം; ആംബുലന്‍സ് തടഞ്ഞ് നാട്ടുകാര്‍

അതിരപ്പിള്ളി: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിയില്‍ പ്രതിഷേധം. അംബികയുടെ മൃതദേഹം മെഡിക്കല്‍കോളജിലേക്ക് പോസറ്റ് മോര്‍ട്ടത്തിനു കൊണ്ടു പോകുന്നതിനായി ആംബുലന്‍സ് വന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായി.

അതേസമയം, ബന്ധുക്കള്‍ നാട്ടുകാര്‍ക്കെതിരേ ശബ്ദമുയര്‍ത്തി. തങ്ങളുടെ ആവശ്യം വേഗം മൃതദേഹം വിട്ടുകിട്ടുക എന്നതാണെന്നും അവര്‍ പറഞ്ഞു. പോലിസ് ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിക്കുകയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളതിലേക്കു കൊണ്ടു പോവുകയും ചെയ്തു.

ഇന്ന് രാവിലെയാണ് വാഴച്ചാല്‍ സ്വദേശികളായ അംബികയെയും സതീഷിനെയം മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവര്‍. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്. താല്‍ക്കാലികമായി ഒരു ഷെഡ് പണിത് അവിടെ വിശ്രമിക്കുകയായിരുന്നു. കാട്ടാന വന്നപ്പോള്‍ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു




Tags:    

Similar News