അമേരിക്കയില്‍ വ്യോമാഭ്യാസത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

Update: 2022-11-13 02:08 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ വ്യോമാഭ്യാസത്തിനിടെ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തകര്‍ന്നു. ഡാളസിലാണ് സംഭവം. രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോയിങ് ബി-17 ബോംബര്‍ വിമാനവും ബെല്‍ പി-63 കിങ്‌കോബ്ര വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. വിമാനങ്ങള്‍ കത്തി നിലത്തുവീണു. ഇരുവിമാനങ്ങളിലെയും പൈലറ്റുമാരെക്കുറിച്ച് വിവരം ലഭ്യമല്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രണ്ട് വിമാനങ്ങളിലായി ആറുപേരുണ്ടായിരുന്നുവെന്ന് സംഘടനയായ കൊമ്മോമറേറ്റീവ് എയര്‍ഫോഴ്‌സിന്റെ സിഇഒയും പ്രസിഡന്റുമായ ഹാങ്ക് കോട്‌സ് പറഞ്ഞു. എങ്കിലും കൂടുതല്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 17ല്‍ സാധാരണയായി നാലോ അഞ്ചോ ജീവനക്കാരുണ്ടാവും, കിങഗ്‌കോബ്രയ്ക്ക് ഒരു പൈലറ്റ് മാത്രമേ ഉണ്ടാവൂ. സംഭവസ്ഥലത്തിന്റെയും അന്വേഷണത്തിന്റെയും ചുമതല നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഏറ്റെടുക്കുമെന്ന് ജോണ്‍സണ്‍ പറഞ്ഞു.

Tags:    

Similar News