വിശാഖപട്ടണത്ത് രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായി

Update: 2022-11-19 03:22 GMT
വിശാഖപട്ടണത്ത് രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായി

വിശാഖപട്ടണം: വിശാഖപട്ടണത്ത് കോളജ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കടലില്‍ കാണാതായി. ഭീമിലി ബീച്ചില്‍ ഇന്ന് രാവിലെയാണ് സംഭവം. സായി, സൂര്യ എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. കോളജിലെത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് ഏഴ് വിദ്യാര്‍ഥികളുടെ സംഘം ഭീമിലി ബീച്ചില്‍ പോയത്. ഇവരില്‍ നാലുപേര്‍ കടലില്‍ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ സൂര്യ എന്ന വിദ്യാര്‍ഥിയെ കാണാവുകയായിരുന്നു. സൂര്യയെ കണ്ടെത്താന്‍ സായി എന്ന വിദ്യാര്‍ഥി കടലിലേക്ക് ഇറങ്ങി.

എന്നാല്‍ പിന്നീട് സായിയെയും കടലില്‍ കാണാതായി. ഭയന്നുപോയ ബാക്കി വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ പോലിസില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ ഐഎന്‍എസ് കലിംഗ കപ്പലിലെ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ സ്ഥലത്തെത്തി കാണാതായ വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍, ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിദ്യാര്‍ഥികള്‍ക്കായി നാവിക സേനാ ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Tags:    

Similar News