മെഡിക്കല്‍ കോളജില്‍ രോഗിയുടെ മാല മോഷണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പിടിയില്‍
സ്കാനിങിന് ബില്ലടയ്ക്കാന്‍ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിയുടെ രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷണം പോയത്.
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ സ്കാനിങിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. പൈങ്കുളം സ്വദേശിയുടെ രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. പോലിസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് സ്വദേശിനികളായ രണ്ട് പേര് പിടിയിലായി. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എ ബ്ലോക്കിലെ സ്കാനിങിന് ബില്ലടയ്ക്കാന്‍ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിനിയുടെ മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളജ് പോലിസ് പിടികൂടി. മെഡിക്കല്‍ കോളേജ് പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജുവിന്റെ നേത്യത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളായ ശിവകാമി, റോജ എന്നിവരെ പിടികൂടിയത്. പോലിസ് സംഘത്തില്‍ എസ്ഐമാരായ കെ ആര് ശാന്താറാം, കെ കെ ശിവദാസ്, ബാലസുബ്രഹ്മണ്യന്, സിവില്‍ പോലിസ് ഓഫിസര്‍മാരായ വിജയകുമാര്‍, നീതു എന്നിവരുമുണ്ടായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്. ഇവരെ പിടികൂടുന്ന സമയം പല പേരുകളാണ് ഇവര്‍ പറയാറുള്ളത്.