എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Update: 2022-09-30 10:00 GMT

കല്‍പ്പറ്റ: ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 3.6 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കളെ പിടികൂടി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി കുമ്മട്ടി വീട്ടില്‍ കെ അബഷര്‍ (24), കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ബി സി ഹൗസില്‍ ബിഷര്‍ ഷുഹൈബ് (22) എന്നിവരാണ് പിടിയിലായത്. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി ബി ബില്‍ജിത്തും സംഘവും തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി ചെക്ക് പോസ്റ്റില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് കെഎല്‍- 84 8627 നമ്പര്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎ പിടികൂടിയത്. വാഹനപരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അജേഷ് വിജയന്‍, ശ്രീധരന്‍, കെ സി അരുണ്‍, ഹാഷിം, പി വിപിന്‍, എം ജി രാജേഷ്, എക്‌സൈസ് ഡ്രൈവര്‍ അബ്ദുല്‍ റഹിം എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News