ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

സ്‌കൂട്ടര്‍ ബസിലിടിച്ചാണ് സംഭവം

Update: 2024-11-11 05:27 GMT
ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ ടിസി ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല തങ്കി കവലയ്ക്ക് വടക്ക് വശത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. സ്‌കൂട്ടര്‍ ബസിലിടിച്ചാണ് സംഭവം. കഞ്ഞിക്കുഴി പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകന്‍ ശിവകുമാര്‍ (28) സഹോദരിയുടെ മകന്‍ മുരുകേശന്‍ (43) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും തമിഴ്നാട് സ്വദേശികളാണ്.





Tags:    

Similar News