ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2025-04-09 10:36 GMT
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താനെയാണ് എക്സൈസ് സംഘം തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതിന്റെ തെളിവുകള്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് തസ്ലീമയെ വിദേശത്ത് നിന്ന് രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസില്‍ പോലിസ് പിടികൂടുന്നത്. തായ്ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് തസ്ലീമയെ പിടികൂടിയത്. സുഹൃത്തായ മണ്ണഞ്ചേരി സ്വദേശി കെ ഫിറോസിനെയും പോലിസ് പിടികൂടിയിരുന്നു.

സംഭവസമയത്ത് കാറില്‍ സുല്‍ത്താന ഉണ്ടായിരുന്നു. എന്നാല്‍ ലഹരിക്കടത്തില്‍ ബന്ധമില്ലെന്ന നിഗമനത്തില്‍ സുല്‍ത്താനയെ കസ്റ്റഡിയിലെടുത്തിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതിലെ ഇയാളുടെ പങ്ക് വ്യക്തമായത്.

Tags:    

Similar News