ആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി
അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്
ആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞ് കൈകാലുകള്‍ അനക്കിയെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘം നിരീക്ഷിക്കുകയാണ്. നിലവില്‍ കുട്ടി വെന്റിലേറ്ററില്‍ തന്നെയാണ്.
കഴിഞ്ഞ മാസം ഡിസംബര്‍ എട്ടിനാണ് ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികള്‍ക്ക് ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞു പിറന്നത്.ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങിലും ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ രംഗത്ത് വന്നതോടെയാണ് പരാതിയില്‍ കേസെടുത്തത്. ഇവര്‍ക്ക് പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിക്കാണ് അസാധാരണ വൈകല്യം കണ്ടെത്തിയത്.