തൃശൂരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
തൃശൂര്‍: മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ് (22), സാന്റോ (22) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മൂന്ന് പേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് രണ്ടുപേര്‍ കുളിക്കാനായി വെള്ളച്ചാട്ടത്തിലിറങ്ങിയത്.
ഒഴുക്കില്‍പ്പെട്ട് പാറയിടുക്കിലെത്തിയ ഇവര്‍ക്ക് നീന്തിക്കയറാനായില്ല. തുടര്‍ന്ന് കരയിലുണ്ടായിരുന്ന സുഹൃത്ത് ഒച്ചവച്ച് ആളെക്കൂട്ടുകയായിരുന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്.