പരിപാടികള്‍ ധൂര്‍ത്തും ദുര്‍ചെലവും; സര്‍ക്കാരിന്റെ ആയിരംദിനാഘോഷപരിപാടികളില്‍ നിന്ന് യുഡിഎഫ് വിട്ടു നില്‍ക്കും: രമേശ് ചെന്നിത്തല

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിനേരിട്ടുകൊണ്ടിരിക്കെ ഒമ്പത് കോടി രൂപ ചിലവഴിച്ച് സംസ്ഥാനത്തും ജില്ലകളിലും വലിയ ആഘോഷ പരിപാടികള്‍ നടത്തുന്നത് വലിയ ധൂര്‍ത്തും ദുര്‍ച്ചെലവുമാണ്.

Update: 2019-02-19 16:55 GMT

തിരുവനന്തപുരം:സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികളില്‍ നിന്നു യുഡിഎഫ് ജനപ്രതിനിധികള്‍ പൂര്‍ണമായും വിട്ടു നില്‍ക്കുമെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ജില്ലാ തല ആഘോഷ പരിപാടികളില്‍ നിന്നാണ് യുഡിഎഫ് ജനപ്രതിനിധികള്‍ വിട്ടു നില്‍ക്കുന്നത്. അതേ സമയം, നിയോജകമണ്ഡലങ്ങളിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് പങ്കെടുക്കാം.

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിനേരിട്ടുകൊണ്ടിരിക്കെ ഒമ്പത് കോടി രൂപ ചിലവഴിച്ച് സംസ്ഥാനത്തും ജില്ലകളിലും വലിയ ആഘോഷ പരിപാടികള്‍ നടത്തുന്നത് വലിയ ധൂര്‍ത്തും ദുര്‍ച്ചെലവുമാണ്. ഒന്നും ചെയ്യാതെപാഴായി പോയ ആയിരം ദിനങ്ങളുടെ പേരില്‍ വലിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത് ജനങ്ങളോടുള്ളതുറന്ന വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകംകേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്ന് തരിപ്പണമായിരിക്കുമ്പോള്‍ ഇത്തരം ധൂര്‍ത്തുമായിസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News