റഷ്യന്‍ ഫോണ്‍ നമ്പറുകള്‍ക്ക് സേവനം വിലക്കി യുക്രെയ്ന്‍;റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ പൗരന്മാരുടെ ഫോണുകള്‍ പിടിച്ചെടുക്കുന്നു
റഷ്യന്‍ സൈന്യം ഫോണുകള്‍ പിടിച്ചെടുത്താല്‍ ആ വിവരം എത്രയും വേഗം അറിയിക്കുകയും നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം
കീവ്:റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ക്ക് സേവനം നല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തി യുെ്രെകന്‍.റഷ്യന്‍ ഫോണ്‍ നമ്പറുകള്‍ക്ക് സേവനം നല്‍കില്ലെന്ന് ടെലികോം സേവനദാതാക്കള്‍ അറിയിച്ചതായി സ്‌പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വിസ് വിഭാഗം വ്യക്തമാക്കി.
അതേസമയം റഷ്യന്‍ നമ്പറുകള്‍ക്ക് സേവനം വിലക്കിയതിനെ തുടര്‍ന്ന് റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ പൗരന്മാരുടെ ഫോണുകള്‍ പിടിച്ചെടുക്കുന്നതായി യുക്രെയ്ന്‍ സര്‍ക്കാര്‍ ഏജന്‍സി അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
യുദ്ധത്തിനിടെ ആശയവിനിമയം നടത്താന്‍ റഷ്യക്കാര്‍ സ്വന്തം മൊബൈല്‍ ഫോണുകളും വോക്കിടോക്കികളും ഉപയോഗിക്കുന്നുണ്ടെന്ന യുക്രേനിയന്‍ സൈന്യത്തിന്റെ അവകാശവാദങ്ങള്‍ക്കിടയിലാണ് ടെലികോം സ്ഥാപനങ്ങള്‍ റഷ്യന്‍ നമ്പറുകള്‍ക്കുള്ള സേവനം വെട്ടിക്കുറച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നത്.
റഷ്യന്‍ സൈന്യം ഫോണുകള്‍ പിടിച്ചെടുത്താല്‍ ആ വിവരം എത്രയും വേഗം അറിയിക്കുകയും നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.