യുക്രെയ്ന്‍ സംഘര്‍ഷം; പോളണ്ടിലേക്ക് കടന്നത് 3,000ത്തോളം അഫ്ഗാന്‍കാര്‍

Update: 2022-03-07 09:02 GMT

കാബൂള്‍; റഷ്യ കീവിലേക്ക് പ്രവേശിച്ച ശേഷം 3,000ത്തോളം അഫ്ഗാന്‍ പൗരന്മാര്‍ പോളണ്ടിലേക്ക് പ്രവേശിച്ചതായി വാര്‍സോയിലെ അഫ്ഗാന്‍ എംബസി.

പോളണ്ടിലെ നയതന്ത്രഉദ്യോഗസ്ഥരുമായി ചേര്‍ന്ന് എല്ലാവര്‍ക്കും രേഖകള്‍ നല്‍കിയെന്നും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന മറ്റുളളവര്‍ക്ക് താമസിയാതെ രേഖകള്‍ നല്‍കും.

'രണ്ട് ദിവസം മുമ്പ് പോളിഷ് വിദേശകാര്യ മന്ത്രാലയം നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 3,000ത്തിലധികം അഫ്ഗാന്‍കാര്‍ക്ക്് പോളണ്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു, കൂടുതല്‍ ആളുകള്‍ ഇപ്പോഴും അതിര്‍ത്തിയിലുണ്ട്. താമസിയാതെ പോളണ്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചേക്കാം'- വാര്‍സോയിലെ അഫ്ഗാന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

5,000ത്തിലധികം അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് യുക്രെയ്‌നില്‍ കഴിഞ്ഞിരുന്നത്. അവരില്‍ ഭൂരിഭാഗവും പഠിക്കാന്‍ പോയവരാണ്.  

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ അതതുരാജ്യങ്ങള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അഫ്ഗാന്‍ പൗരന്മാരുടെ കാര്യ പരുങ്ങലിലാണ്.

Tags:    

Similar News