യുക്രെയ്ന്‍ സംഘര്‍ഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റുമായി സംസാരിക്കും
ന്യൂഡല്‍ഹി; യുക്രെയ്ന്‍ - റഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി സംസാരിക്കും. റഷ്യ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇടപെടണമെന്ന മുന്‍ സോവിയറ്റ് യൂനിയന്റെ ഭാഗം കൂടിയായ യുക്രെയ്‌ന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് നരേന്ദ്ര മോദി പുടിനുമായി സംസാരിക്കുന്നത്.
ഒരു മാസമായി തുടരുന്ന പ്രതിസന്ധിക്കുശേഷം ഇന്ന് രാവിലെയാണ് റഷ്യ യുക്രെയ്‌നെതിരേ സൈനിക നടപടി തുടങ്ങിയത്. നാറ്റോ സഖ്യത്തില്‍ യുക്രെയ്‌നെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് റഷ്യ സൈനിക നീക്കം ആരംഭിച്ചത്.
യുക്രെയ്‌നില്‍ 70ഓളം സൈനിക ലക്ഷ്യങ്ങള്‍ തങ്ങള്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. 11 വ്യോമകേന്ദ്രങ്ങള്‍, 18 റഡാറുകള്‍, 18 റഡാര്‍ കേന്ദ്രങ്ങള്‍, ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ സിസ്റ്റം എന്നിവയാണ് തകര്‍ത്തത്. 68 പേര്‍ ഇതുരെ സൈനികനടപടിക്കിടയില്‍ കൊല്ലപ്പെട്ടു.
ഇന്ത്യലെ യുക്രെയ്ന്‍ സ്ഥാനപതിയാണ് ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത്.
റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ എങ്ങനെയൊക്കെ ബാധിക്കുമെന്നും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ആലോചിക്കാന്‍ പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിക്കുന്നുണ്ട്. യോഗത്തില്‍ ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും പങ്കെടുക്കും.