യുക്രെയ്ന്‍ പ്രതിസന്ധി; റൊമാനിയയില്‍നിന്ന് 1,300 വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും
ബുക്കാറസ്റ്റ്; റൊമാനിയയിലെ ബുക്കാറെസ്റ്റില്‍നിന്ന് 1,300 വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ. ആറ് വിമാനങ്ങളിലായാണ് ഇത്രയും കുട്ടികള്‍ രാജ്യത്തെത്തുന്നത്.
'ഇന്നലെ ഞാന്‍ 300-400 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ വച്ച് കണ്ടിരുന്നു. നിരവധി പ്രയാസങ്ങളിലൂടെ അവര്‍ കടന്നുപോയിര. ഇന്ന് അവരെ ഉത്തരവാദിത്തത്തോടെ നാട്ടിലേക്ക് അയക്കും'- മന്ത്രി പറഞ്ഞു.
യുക്രെയ്‌നില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത് നാല് ഘട്ടങ്ങളിലായാണ്. ആദ്യം വിദ്യാര്‍ത്ഥികളെ അയല്‍രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തിക്കും. രണ്ടാംഘട്ടത്തില്‍ അവരെ അതിര്‍ത്തി കടത്തിവിടും. അവിടെനിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതാണ് മൂന്നാം ഘട്ടം. പിന്നീട് ഇന്ത്യയിലേക്ക് കടത്തും- അദ്ദേഹം വിശദീകരിച്ചു.
ബുക്കാറെസ്റ്റിലും സിററ്റിലും രണ്ട് കാള്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രി ഇന്ന് റൊമാനിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാരുടെ യാത്രയ്ക്കുള്ള സാധ്യത തെളിഞ്ഞത്.