വീണ്ടും യുക്രെയ്ന്‍ പതാക സ്‌നേക്ക് ദ്വീപില്‍

Update: 2022-07-05 02:18 GMT

കീവ്: കരിങ്കടലിലെ സ്‌നേക്ക് ദ്വീപില്‍ വീണ്ടും യുക്രെയ്ന്‍ പതാക ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയാണു റഷ്യന്‍ സൈന്യം കഴിഞ്ഞയാഴ്ച തന്ത്രപ്രധാനമായ ഔട്ട്‌പോസ്റ്റില്‍ നിന്ന് ദ്വീപില്‍നിന്നു പിന്‍വാങ്ങിയത്. അധിനിവേശത്തിന്റെ ആദ്യദിനം തന്നെ റഷ്യ സ്‌നേക്ക് ദ്വീപ് നിയന്ത്രണത്തിലാക്കിയിരുന്നു. ഇതിനുശേഷം നാളിതുവരെ ഈ ദ്വീപ് തിരികെപ്പിടിക്കാന്‍ യുക്രെയ്ന്‍ തുടര്‍ച്ചയായി ബോംബ് വര്‍ഷിച്ചിരുന്നതായാണു റിപോര്‍ട്ട്.

കരിങ്കടലിലെ സ്‌നേക്ക് ഐലന്‍ഡിലേക്ക് ഹെലികോപ്റ്ററിലാണ് യുക്രേനിയന്‍ പതാക എത്തിച്ചത്. യുക്രെയ്‌ന്റെ തെക്കന്‍ മിലിട്ടറി കമാന്‍ഡിന്റെ വക്താവ് നതാലിയ ഹുമേനിയുക്ക് കരിങ്കടലിലെ ക്രാഗ് ക്രോപ്പിങ്ങില്‍ പതാക ഉയര്‍ത്തിയതായി ആദ്യം പറഞ്ഞിരുന്നു. 'പതാക ഹെലികോപ്റ്റര്‍ വഴി ദ്വീപില്‍ എത്തിച്ചതായി യുക്രേനിയന്‍ മാധ്യമങ്ങള്‍ സിഎന്‍എന്‍ ടെലിവിഷനോട് പറഞ്ഞതായി ഹുമേനിയുക്ക് വ്യക്തമാക്കി.

Tags:    

Similar News