ഉമര്‍ ഖാലിദ് ഇന്ന് ജയില്‍മോചിതനാകും; ഒരാഴ്ചത്തേക്കാണ് ജാമ്യം

Update: 2024-12-28 05:35 GMT

ഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഇന്ന് ജയില്‍മോചിതനാകും. യുഎപിഎ ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്ന ഉമറിന് കര്‍കദൂമ വിചാരണകോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരാഴ്ചത്തേക്കാണ് ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം. വിവാഹ ശേഷം ജനുവരി മൂന്നിന് ജയിലില്‍ തിരികെ ഹാജരാകണം എന്നാണ് കോടതി നിര്‍ദേശം. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം.

2020ല്‍ നടന്ന ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രില്‍ 22നാണ് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായ ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. 2023 മേയ് മാസം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ 12 തവണയാണ് മാറ്റിവച്ചത്.

Tags:    

Similar News