വഖ്ഫ് നിയമത്തിനെതിരായ പ്രതിഷേധം; സമാജ് വാദി പാര്‍ട്ടി ദേശീയ വക്താവ് സുമയ്യ റാണയെ വീട്ടുതടങ്കലിലാക്കി; പത്ത് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന് പോലിസ്

Update: 2025-04-07 01:20 GMT
വഖ്ഫ് നിയമത്തിനെതിരായ പ്രതിഷേധം; സമാജ് വാദി പാര്‍ട്ടി ദേശീയ വക്താവ് സുമയ്യ റാണയെ വീട്ടുതടങ്കലിലാക്കി; പത്ത് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന് പോലിസ്

ലഖ്‌നോ: വഖ്ഫ് നിയമത്തിനെതിരെ സംസാരിച്ച സമാജ് വാദി പാര്‍ട്ടി ദേശീയ വക്താവ് സുമയ്യ റാണയെ വീട്ടുതടങ്കലില്‍ ആക്കി. പത്ത് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും ലഖ്‌നോ പോലിസ് സുമയ്യക്ക് നോട്ടിസ് നല്‍കി. വഖ്ഫ് നിയമത്തിനെതിരെ സംസാരിക്കുന്നത് തടയാനാണ് പോലിസ് ശ്രമിക്കുന്നതെന്നും നോട്ടിസിനെ കോടതിയില്‍ നേരിടുമെന്നും സുമയ്യ പറഞ്ഞു. '' നോട്ടീസ് നല്‍കാന്‍ പോലിസ് വന്നപ്പോള്‍ ഞാന്‍ അവരെ മടക്കി അയച്ചു. പിന്നെയവര്‍ വാട്ട്‌സാപ്പിലൂടെ നോട്ടിസ് തന്നു. അതിനെ കോടതിയില്‍ നേരിടും.''-സമാജ് വാദി പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ സുമയ്യ റാണ പറഞ്ഞു.

സുമയ്യ റാണയുടെ പ്രവര്‍ത്തനങ്ങള്‍ ഉത്തര്‍പ്രദേശിലെ സമാധാന അന്തരീക്ഷം തകരാന്‍ കാരണമായേക്കാമെന്ന് നോട്ടിസില്‍ പോലിസ് ആരോപിക്കുന്നു. അതിനാല്‍ ഒരു വര്‍ഷത്തേക്ക് പത്ത് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തത്തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണമെന്നാണ് ആവശ്യം. ഇന്ന് ജില്ലാ ഭരണകൂടത്തിന് മുന്നില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

Similar News