കേന്ദ്ര ബജറ്റ് 2021-22: ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കും
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ബജറ്റില്‍ റോഡ് നിര്‍മാണത്തിന് വര്‍ധിത പ്രാധാന്യം. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2021-22ലേക്കുള്ള ബജറ്റില്‍ കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ക്ക് വലിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ 3,500 കിലോമീറ്റര്‍ കോറിഡോര്‍, കേരളത്തില്‍ 65,000 കോടി രൂപയുടെ 1,100 കിലോമീറ്റര്‍ ഹൈവേ, ബംഗാളില്‍ 95,000 കോടിയുടെ 675 കിലോമീറ്റര്‍ നീളത്തില്‍ ഹൈവേ, അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1,300 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിര്‍മിക്കുക.
ഫെബ്രുവരി 1 ന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. ചെറിയ ബഹളത്തോടെയായിരുന്നു തുടക്കം.