കൊവിഡ്കാലം അവസാനിക്കാറായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍

Update: 2021-03-07 16:26 GMT

ന്യൂഡല്‍ഹി: രാജ്യം മഹാമാരിയില്‍ നിന്ന് രക്ഷതേടുകയാണെന്നും കൊവിഡ്കാലം അവസാനിക്കാറായെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ നിന്ന് രാഷ്ട്രീയപ്രതികരണങ്ങളെ ഒഴിച്ചുനിര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങള്‍ ശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിക്കണം, അവരുടെ വേണ്ടപ്പെട്ടവര്‍ക്ക് വാക്‌സിന്‍ ഉറപ്പുവരുത്തുകയും വേണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ 62ാം സംസ്ഥാന ആരോഗ്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 2 കോടി വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തുകഴിഞ്ഞു. ദിനംപ്രതിയുള്ള വാക്‌സിനേഷന്‍ നിരക്ക് 15 ലക്ഷം കണ്ട് വര്‍ധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മറ്റ് വാക്‌സിനുകളേക്കാള്‍ ഫലപ്രദമാണെന്നും മന്ത്രി അവകാശപ്പെട്ടു.

കൊവിഡ് വാക്‌സിന്‍ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വലിയ വിവാദമാണ് ഏതാനും മാസങ്ങളായി രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്. രണ്ടാം ഘട്ട പരിശോധന മാത്രം പൂര്‍ത്തിയായ ഭാരത് ബയോടെക്കിന്റെ കൊവാസ്‌കിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയ നടപടി വിദഗ്ധര്‍ ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിട്ടുള്ളത്. ആസ്ട്രാസെനക്കയുടെയും ഓക്‌സ്‌ഫെഡിന്റെയും സഹകരണത്തോടെ നിര്‍മിച്ച കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാസ്‌കിനും. 

Tags:    

Similar News