ബില്ല് പാസ്സാക്കാന്‍ സഹായം തേടി കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും പ്രതിപക്ഷത്തെ കണ്ടു
ന്യൂഡല്‍ഹി: പെഗസസ് വിഷയത്തില്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രധാനപ്പെട്ട ബില്ലുകള്‍പാസ്സാക്കാന്‍ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും പ്രതിപക്ഷ നേതാക്കളുടെ സഹായം അഭ്യര്‍ത്ഥിച്ചു. പെഗസസ്, പണപ്പെരുപ്പം, കാര്‍ഷിക നിയമം, ഇന്ധന വില എന്നിവയില്‍ ചര്‍ച്ചയില്ലാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ദേശസുരക്ഷയെയും കാര്‍ഷിക നിയമത്തിന്റെ കാര്യത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
ചൊവ്വാഴ്ച ഇക്കാര്യം ആലോചിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ ഒരു യോഗം ചേര്‍ന്നിരുന്നു. ഇന്ന് ചില യോഗങ്ങള്‍ നടക്കുന്നുണ്ട്. പെഗസസ് പ്രശ്‌നത്തില്‍ ചര്‍ച്ചവേണ്ടെന്നാണ് ഭരണകക്ഷിയുടെ നിലപാട്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയ ശേഷം നിരവിധി തവണ സഭാ നടപടികള്‍ നിര്‍ത്തിവെക്കേണ്ടിവന്നു.