രക്ഷാ ദൗത്യം എകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക്

കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവരാണ് അതിര്‍ത്തിയിലേക്ക് പോകും

Update: 2022-02-28 06:28 GMT

ന്യൂഡല്‍ഹി:റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വ്യാപിപ്പിച്ച് രാജ്യം. രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവരാണ് അതിര്‍ത്തിയിലേക്ക് പോകും.അയല്‍രാജ്യങ്ങളിലേക്ക് പലായനം ദൗത്യം ഏകോപിപ്പിക്കാനും വിദ്യാര്‍ഥികളെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

ഇതുവരെ യുക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യാക്കാരുമായി അഞ്ചു വിമാനങ്ങള്‍ രാജ്യത്തെത്തി. യുക്രെയ്‌നില്‍ നിന്നും രാജ്യത്തെത്തിച്ച ഇന്ത്യാക്കാരുടെ എണ്ണം 1156 ആയി. 200 ഇന്ത്യാക്കാര്‍ ഇന്ന് പോളണ്ട് അതിര്‍ത്തി കടന്ന് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 90 മലയാളികളുമുണ്ട്.അതേ സമയം യുക്രെയ്‌നിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം നടന്നതായാണ് വിവരം. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് 14 കുട്ടികള്‍ ഉള്‍പ്പടെ 352 സാധാരണക്കാര്‍ യുക്രെയ്‌നില്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

Tags:    

Similar News