ദേശീയ ഗെയിംസ് കൃത്യമായ ഇടവേളകളില്‍ നടത്താന്‍ ഒളിംപിക് അസോസിയേഷന് കഴിഞ്ഞിട്ടില്ലെന്ന് കായിക മന്ത്രി
2020 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഗോവയില്‍ വച്ചാണ് 36 മത് ദേശീയ ഗെയിംസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ന്യൂഡല്‍ഹി: ദേശീയ ഗെയിംസ് കൃത്യമായ ഇടവേളകളില്‍ നടത്താന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് കഴിഞ്ഞിട്ടില്ലെന്ന് കായിക മന്ത്രി കിരണ്‍ റിജ്ജു. ലോക്‌സഭയില്‍ ബെന്നി ബഹനാന്‍ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് അതിന്റെ ചുമതലയെന്നും, ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന കാര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായം മുറക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 2020 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഗോവയില്‍ വച്ചാണ് 36 മത് ദേശീയ ഗെയിംസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.