ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ബിജെപിയെ തുടച്ച് നീക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. എസ്പി-ബിഎസ്പി സഖ്യ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിന് ആര്‍ജെഡി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. സഖ്യം യുപിയിലും ബിഹാറിലും 120ലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതാല്‍പ്പര്യത്തിന് സഖ്യം ചേര്‍ന്ന മായാവതിയെയും അഖിലേഷ് യാദവിനെയും തേജസ്വീ യാദവ് അഭിനന്ദിക്കുകയും ചെയ്തു.