'1992ല്‍ ബാബറി മസ്ജിദ് പൊളിച്ചത് ഓര്‍ക്കണം': ജ്ഞാന്‍വാപി പള്ളി പൊളിക്കുമെന്ന ഭീഷണിയുമായി യുപിയിലെ ബിജെപി നേതാവ്
ലഖ്‌നോ: വരാണസിയിലെ ജ്ഞാന്‍വാപി പള്ളിക്കെതിരേ ഹിന്ദുത്വനേതാവിന്റെ ഭീഷണി. ബാബരി മസ്ജിദ് പൊളിച്ചതുപോലെ ജ്ഞാന്‍വാപി പള്ളിയും പൊളിക്കുമെന്നാണ് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടയില്‍ ബിജെപി മുന്‍ എംഎല്‍എ സംഗീത് സോം ഭീഷണി മുഴക്കിയത്.
1992 ഓര്‍ക്കണമെന്നായിരുന്നു മഹാറാണ പ്രതാപിന്റെ വാര്‍ഷികപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഇയാള്‍ പറഞ്ഞത്. 1992ലാണ് ബാബരി മസ്ജിദ് ഹിന്ദുത്വഅക്രമികള്‍ പൊളിച്ചത്.
'അത് 1992ലായിരുന്നു. ഇത് 2022. യുവാക്കളുടെ ശക്തി ഇരട്ടിയായി. അവര്‍ പുതിയൊരു തീരുമാനവുമായി വരും'- അദ്ദേഹം പരഞ്ഞു.
'ഔറംഗസേബാണ് ജ്ഞന്‍വാപി പള്ളി ഉണ്ടാക്കിയത്. 1992ല്‍ ബാബരി, ഇപ്പോള്‍ 2022ല്‍ ജ്ഞാനവാപിയുടെ ഊഴമാണ്. പള്ളി ഉണ്ടാക്കാന്‍ വേണ്ടി പൊളിച്ച ക്ഷേത്രം തിരിച്ചെടുക്കേണ്ട സമയമാണിത്-ഇയാള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
സമൂഹത്തില്‍ അശാന്തിയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ബിജെപിയുടെ കളിയാണ് ഇത്. ഇത്തരം പ്രസ്താവനകളിലൂടെ ബിജെപി സാമൂഹിക ഘടനയ്ക്കുണ്ടാക്കുന്ന നാശം തിരിച്ചറിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജ്ഞാന്‍വാപി വിഷയവും താജ്മഹല്‍ വിഷയവും ഉയര്‍ത്തിക്കൊണ്ടുവന്നു. നാം അപകടത്തിലേക്കാണ് പോകുന്നത്'- കോണ്‍ഗ്രസ് നേതാവും വക്താവുമായ സുരേന്ദ്ര രജ്പുത്ത് പറഞ്ഞു.