ഒബിസി വിഭാഗത്തിലെ 17 ജാതികളെ പട്ടികജാതി വിഭാഗത്തിലേക്ക് മാറ്റി യുപി സര്‍ക്കാര്‍
കശ്യപ്, മല്ലാ, കുംമര്‍, രാജ്ഭര്‍, പ്രജാപതി തുടങ്ങിയ പതിനേഴോളം ജാതികളാണ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ 17 ജാതികളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കശ്യപ്, മല്ലാ, കുംമര്‍, രാജ്ഭര്‍, പ്രജാപതി തുടങ്ങിയ പതിനേഴോളം ജാതികളാണ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. ജാതി സര്‍ട്ടിഫിക്കറ്റിനായി കുടുംബാംഗങ്ങള്‍ക്ക് ജില്ലാ ഓഫിസറെ സമീപിക്കാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 17 ജാതികളും മുമ്പ് മറ്റ് പിന്നാക്ക വിഭാഗ(ഒബിസി)ത്തില്‍ ഉള്‍പ്പെട്ടിരുന്നവയായിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് ലഭിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് നിലവിലെ പട്ടിക ജാതി വിഭാഗം.