ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് തൃശ്ശങ്കുവില്‍; തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

Update: 2021-12-24 16:28 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാപകമാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍, തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്നാണ് പലരും കരുതുന്നത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാമോയെന്ന് അലഹബാദ് ഹൈക്കോടതി ആരാഞ്ഞതും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അടുത്ത ആഴ്ചയിലെ യുപി സന്ദര്‍ശനത്തിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുശില്‍ ചന്ദ്ര, ഡറാഡൂണില്‍ പറഞ്ഞത്. അടുത്ത ആഴ്ചയാണ് കമ്മീഷന്‍ ഫുള്‍ബെഞ്ച് യുപി സന്ദര്‍ശിക്കുക. 

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനോട് പല പാര്‍ട്ടികള്‍ക്കും പല മനസ്സാണ്.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി യോഗം വിളിച്ചുചേര്‍ത്തിരുന്നു. അതേ ദിവസം തന്നെയാണ്  തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കാമോ എന്ന് അലഹബാദ് ഹൈക്കോടതി ആരാഞ്ഞത്. രാഷ്ട്രീയ റാലികള്‍ക്ക് നിരോധനമേര്‍പ്പെടുത്താനും കോടതി, കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും തിരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്നുള്ള സംശയം വര്‍ധിക്കുന്നു.  എന്നാല്‍ ഇക്കാര്യത്തിലും അവസാന തീരുമാനമെടുക്കേണ്ടത് കമ്മീഷനാണ്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനയും ഇതുതന്നെ.

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനോട് പാര്‍ട്ടികള്‍ക്ക് ഒരേ അഭിപ്രായമല്ല. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുതെന്നാണ് സമാജ് വാദിപാര്‍ട്ടിയുടെ നിലപാട്. കോണ്‍ഗ്രസ് മാറ്റിവയ്ക്കണമെന്ന പക്ഷത്താണ്. ബിജെപിക്കും മാറ്റിവയക്കാനാണ് താല്‍പ്പര്യം. തങ്ങള്‍ക്കുണ്ടായ ചീത്തപ്പേര് ഇല്ലാതാക്കാന്‍ ഈ സമയം ഉപകരിക്കുമെന്ന് അവര്‍ കരുതുന്നു. 

അതേസമയം രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും മോദിയുടെയും അമിത്ഷായുടെയും റാലികള്‍ നിര്‍ബാധം തുടരുന്നത് പാര്‍ട്ടികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പുകള്‍ നടക്കാനുള്ളത്. 

Tags:    

Similar News