'കത്തൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളം, സുധാകരനൊപ്പം'; രാജി വാര്‍ത്തകള്‍ നിഷേധിച്ച് വി ഡി സതീശന്‍

Update: 2022-11-16 08:06 GMT

തിരുവനന്തപുരം: ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രാജിക്കൊരുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജി സന്നദ്ധത അറിയിച്ച് സുധാകരന്‍ ആര്‍ക്കും കത്ത് നല്‍കിയിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ഒരു അഭിപ്രായഭിന്നതയുമില്ല. കോണ്‍ഗ്രസില്‍ എല്ലാവരുടെയും പിന്തുണ സുധാകരനുണ്ട്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചതാണ്.

കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്. സുധാകരന്‍ എല്ലാക്കാലത്തും മതേതര നിലപാട് സ്വീകരിക്കുന്ന ആളാണ്. കോണ്‍ഗ്രസില്‍ എല്ലാവരുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. തെറ്റായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സര്‍ക്കാരിനെ രക്ഷപ്പെടുത്താനും സര്‍ക്കാരിനെതിരായ സമരത്തില്‍ നിന്ന് ഫോക്കസ് മാറ്റാനുമാണെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

Tags:    

Similar News