നേമം സാറ്റ്‌ലൈറ്റ് പദ്ധതി 15 കൊല്ലമായിട്ടും കേന്ദ്രം പരിശോധിച്ച് തീരുന്നില്ല; കേന്ദ്രമന്ത്രി വി മുരളീധരന്‍ നല്ലത് ചെയ്യാന്‍ ശ്രമിക്കണമെന്നും ശിവന്‍കുട്ടി
തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപോര്‍ട്ട് 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വികസന പദ്ധതികള്‍ക്കെതിരെയുള്ള കാംപയിനിലാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് വി മുരളീധരന്‍ ചിന്തിക്കണമെന്ന് ശിവന്‍കുട്ടി ചോദിച്ചു.
കേന്ദ്രമന്ത്രി എന്ന നിലയില്‍ നാടിന് നല്ലത് ചെയ്യാനാണ് വി മുരളീധരന്‍ ശ്രമിക്കേണ്ടത്. 2008 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാണ് മുരളീധരന്‍ ശ്രമിക്കേണ്ടതെന്നും മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.