ചെന്നിത്തലയുടേത് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക്; നിയമസഭാ കേസ് വിധി ചെന്നിത്തലക്ക് തിരിച്ചടിയെന്നും മന്ത്രി ശിവന്‍കുട്ടി
ആര്‍ജവമുണ്ടെങ്കില്‍ വനിതാ സാമാജികരെ ആക്രമിച്ച കേസിലാണ് ചെന്നിത്തല കക്ഷി ചേരേണ്ടതെന്നും മന്ത്രി
തിരുവനന്തപുരം: നിയമസഭാ പ്രതിഷേധ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലക്കേറ്റ തിരിച്ചടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി.
കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് രമേശ് ചെന്നിത്തലയുടേത്. കോടതി വിധിയിലൂടെ അത് പൊളിഞ്ഞു. ആര്‍ജവമുണ്ടെങ്കില്‍ വനിതാ സാമാജികരെ ആക്രമിച്ച കേസിലാണ് രമേശ് ചെന്നിത്തല കക്ഷി ചേരേണ്ടത് എന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.
കേസ് വിടുതല്‍ ഹര്‍ജിയില്‍ 23ന് വാദം തുടങ്ങും. തടസ്സ ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയാണ് 2015 മാര്‍ച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയമസഭയില്‍ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു. കേസില്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പോലിസ് കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.