വടക്കഞ്ചേരി അപകടം: 'ആരാണ് ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്'; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങലും വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ആരാണ് ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചു. അപകടത്തെക്കുറിച്ച് പോലിസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും കോടതി റിപോര്‍ട്ട് തേടി. അപകടത്തിന്റെ വീഡിയോ ദൃശ്യം കണ്ട കോടതി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നാളെ ഹാജരാവണമെന്ന് ആവശ്യപ്പെട്ടു.
ഫ്‌ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇന്നലെ അര്‍ധരാത്രിയോടെയാണ് പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഇടുച്ചുകയറി ഒമ്പതുപേര്‍ മരിച്ചത്. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്നത്. മരണപ്പെട്ടവരില്‍ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു.