വന്ദേഭാരത് മിഷന്‍: പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 79 വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്.

Update: 2020-07-10 12:21 GMT

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 79 വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്. ജൂലൈ 15 മുതല്‍ 31 വരെയുള്ള ഷെഡ്യൂളാണ് പുറത്തിറക്കിയത്. ഷാര്‍ജയില്‍ നിന്ന് 11 വിമാനങ്ങളും ദുബയില്‍ നിന്ന് 27 വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തത്.

യുഎഇ വിമാന ഷെഡ്യൂള്‍

ജൂലൈ

15: ദുബയ്-കോഴിക്കോട്, ദുബായ്-കൊച്ചി, ഷാര്‍ജ-കണ്ണൂര്‍

16: ദുബായ്-കണ്ണൂര്‍, ഷാര്‍ജ-കൊച്ചി

17: ദുബയ് -കോഴിക്കോട്, ദുബയ് -കൊച്ചി

18: ഷാര്‍ജ-കോഴിക്കോട്, ദുബയ്-കൊച്ചി

19: ദുബയ്-തിരുവനന്തപുരം, ഷാര്‍ജ-കണ്ണൂര്‍, ദുബയ്-കൊച്ചി

20: ദുബയ്-കോഴിക്കോട്

21: ദുബയ്-കൊച്ചി, ഷാര്‍ജ-കോഴിക്കോട്

22: ദുബയ്-കോഴിക്കോട്, ദുബയ്-തിരുവനന്തപുരം

23: ഷാര്‍ജ-കോഴിക്കോട്, ദുബയ്-കോഴിക്കോട്

24: ഷാര്‍ജ-തിരുവനന്തപുരം, ദുബയ്-കോഴിക്കോട്, ദുബയ്-കൊച്ചി

25: ദുബയ്-തിരുവനന്തപുരം, ദുബയ്-കൊച്ചി

26: ദുബയ്-കണ്ണൂര്‍, ദുബയ്-കൊച്ചി

27: ദുബയ്-കണ്ണൂര്‍, ഷാര്‍ജ-കൊച്ചി

28: ദുബയ്-കോഴിക്കോട്

29: ഷാര്‍ജ-കോഴിക്കോട്, ഷാര്‍ജ-കൊച്ചി, ദുബയ്-കൊച്ചി, ദുബയ്-തിരുവനന്തപുരം

30: ദുബയ്-കണ്ണൂര്‍, ദുബയ്- കൊച്ചി, ദുബയ്-തിരുവനന്തപുരം

31: ഷാര്‍ജ-തിരുവനന്തപുരം, ദുബയ്-കൊച്ചി

ജൂലൈ 16 മുതല്‍ 31 വരെ നീളുന്ന ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ 7 സര്‍വീസുകളാണ് കേരളത്തിലേക്ക് ഉള്ളത്. മസ്‌കറ്റില്‍ നിന്ന് ആറും സലാലയില്‍ നിന്ന് ഒരു സര്‍വീസുമാണ് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങള്‍ വീതവും സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാനവുമാണ് ഉള്ളത്. ജൂലൈ 21 ചൊവ്വാഴ്ചയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്.

നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും അധികമായി 17 സര്‍വീസുകളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചത്. നാലെണ്ണം മുംബൈയിലേക്കും, മൂന്ന് വീതും ഹൈദരാബാദ്, ലക്‌നൗ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കും, ഒരു സര്‍വീസ് കൊച്ചിയിലേക്കുമാണ് പ്രഖ്യാപിച്ചത്. കേരളത്തിലേക്കുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നാലാം ഘട്ട സര്‍വീസുകള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് എട്ടും കൊച്ചിയിലേക്ക് ഏഴും സര്‍വീസുകളാണ് ഈ മാസം അനുവദിച്ചിട്ടുള്ളത്.

Tags:    

Similar News