ശിവലിംഗത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ഹിന്ദുത്വരുടെ ആവശ്യം തള്ളി വാരാണസി കോടതി
വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് ആരോപിക്കുന്ന ശിവലിംഗത്തെക്കുറിച്ച് ശാസ്ത്രീയഅന്വേഷണം വേണമെന്ന ഹിന്ദുത്വരുടെ ആവശ്യം വാരാണസി കോടതി തള്ളി. ഗ്യാന്‍വാപിയില്‍ ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തുനിന്ന് അത് മാറ്റരുതെന്ന സുപ്രിംകോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിലാണ് ആവശ്യം തള്ളിയത്.
ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താന്‍ ശാസ്ത്രീയ ഗവേഷണം വേണമെന്നാണ് ആവശ്യം. ഫൗണ്ടനായി ഉപയോഗിക്കുന്ന വസ്തുവിനെയാണ് ഹിന്ദുത്വര്‍ ശിവലിംഗമെന്ന് വിശേഷിപ്പിച്ചത്.
കോടതി ഒക്ടോബര്‍ 7ന് കേസ് പരിഗണിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു. ശിവലിംഗം എന്ന് അവകാശപ്പെടുന്ന വസ്തു മസ്ജിദഗിന്റെ ഭാഗമായി നിര്‍മിച്ചതാണോ എന്നാണ് കോടതി പരിശോധിക്കുന്നത്.
ഹിന്ദുത്വരുടെ താല്‍പര്യപ്രകാരം സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. ആ പരിശോധനയില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ആരോപണം.