ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്നാഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: ഭൂരിപക്ഷ സമുദായങ്ങള്‍ ഐക്യപ്പെടണമെന്നും എസ്എന്‍ഡിപിയും എന്‍എസ്എസ്സും പരസ്പരം തലതല്ലിക്കീറുന്ന ശൈലി നിര്‍ത്തണമെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. മുസ് ലിം ലീഗ് നേതാക്കള്‍ ക്രിസ്ത്യന്‍ സഭകളുടെ തിണ്ണ നിരങ്ങുന്നത് അശ്ലീലമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ അനര്‍ഹമായി അവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ് ലിം ലീഗിന്റെ താല്‍പ്പര്യങ്ങള്‍ മനസ്സിലായതോടെയാണ് ക്രിസത്യന്‍ സഭകള്‍ നിലപാട് സ്വീകരിച്ചത്. അത് തിരിച്ചറിഞ്ഞാണ് എപിയായ കുഞ്ഞാലിക്കുട്ടി ക്രിസ്ത്യന്‍ സഭകളുടെ അടുത്തേക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതോടെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അപ്രസക്തരാവുമെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മുസ് ലിം ലീഗ് യുഡിഎഫിനെ നിയന്ത്രിക്കുകയാണെന്നാരോപിച്ച് പിണറായി വിജയന്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതേ നിയപാടാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയും എടുക്കുന്നത്.