തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷനാണ് അനുവദിച്ചത്. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപവീതം ലഭിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ക്ഷേമ പെന്‍ഷനുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ രണ്ടു ശതമാനത്തില്‍ മാത്രം 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ കുടിശിഖയാണ്.