വെഞ്ഞാറമൂട് കൊലപാതക പരമ്പര: മാതാവ് മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് പ്രതി

തിരുവനന്തപുരം: മാതാവ് മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് വെഞ്ഞാറമൂട് കൊലപാതക പരമ്പര കേസിലെ പ്രതി അഫാന്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമാണെന്നും അഫാന്‍ പറഞ്ഞു.
താന്‍ ജീവനൊടുക്കുമെന്നും ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാണ് നിലവില്‍ അഫാന്‍.