വെഞ്ഞാറമൂട് കൊലപാതക പരമ്പര; മറ്റൊരു യുവതിയെയും കൊല്ലാന്‍ പ്രതി പദ്ധതിയിട്ടെന്ന് സൂചന

തിരുവനന്തപുരം:വെഞ്ഞാറമൂട് കൊലപാതക പരമ്പര കേസിലെ പ്രതി അഫാന്‍, ബന്ധുവായ മറ്റൊരു യുവതിയെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന. ഇവരില്‍ നിന്നു സ്വര്‍ണമാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇവര്‍ക്ക് സമൂഹമാധ്യമത്തിലൂടെ അഫാന്‍ അയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ പോലിസ് കണ്ടെത്തി.
നിലവില്‍ അഫാനുമായുള്ള തെളിവെടുപ്പ് നടത്തി വരികയാണ് പോലിസ്. അഫാന്റെ മാതാവ് ഷെമി ആശുപത്രിയില്‍ ചികില്‍സയിലാണ്. മരണവിവരങ്ങള്‍ ഷെമിയെ അറിയിച്ചിട്ടുണ്ട്.