പൂനെ ബസ് ബലാല്‍സംഗ കേസ്: നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലിസ്
പൂനെ: പൂനെ ബസ് ബലാല്‍സംഗ കേസിലെ പ്രതിയുടെ രേഖ ചിത്രം പുറത്തുവിട്ട് പോലിസ്. പ്രതിയെ പിടികൂടുന്നതിനുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പോലിസ് പ്രഖ്യാപിച്ചു. പ്രതിയായ ദത്താത്രയ ഗഡെയെ കണ്ടെത്തുന്നതിനായി എട്ട് പ്രത്യേക സംഘങ്ങളെയാണ് അന്വേഷണം.
തിരക്കേറിയ സ്വാര്‍ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനുള്ളില്‍, പോലിസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് യുവതിയെ പ്രതി ബലാല്‍സംഗം ചെയ്തത്. പൂനെയിലും, അഹല്യനഗര്‍ ജില്ലയിലുമായി മോഷണം, കവര്‍ച്ച, മാല മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ദത്താത്രയ ഗഡെ. 48 മണിക്കൂറിലേറെയായി ഗേഡ് ഒളിവിലാണ്.