വെഞ്ഞാറമൂട് കൊലപാതക പരമ്പര; കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്ന് പ്രതി

തിരുവനന്തപുരം: അഞ്ചു പേരെ കൊന്നതിനു പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതി അഫാന്റെ മൊഴി. വലിയ തരത്തിലുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നു. കടം നല്‍കിയ ബന്ധുക്കളുടെ ചോദ്യങ്ങള്‍ അവരോട് അഫാന് പകയുണ്ടാക്കി. ഇത്തരത്തില്‍ കടമുളളപ്പോഴും അഫാന്റെ കുടുംബം ആഢംബര ജാവിതമാണ് നയിച്ചിരുന്നു എന്നാണ് നിഗമനം. എല്ലാവരും കൂടി ആത്മഹത്യ ചെയ്യാനായിരുന്നു പ്ലാനെന്നും എന്നാല്‍ ആരെങ്കിലും രക്ഷപ്പെട്ടാലോ എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അഫാന്‍ പറയുന്നു.
അതേ സമയം ഇതെല്ലാം പ്രാഥമിക നിഗമനമാണെന്നും യഥാര്‍ഥ കാരണം ഉറപ്പിക്കാന്‍ കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്നും പോലിസ് പറഞ്ഞു. നിലവില്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പ്രതി അഫാന്റെ മാതാവ് ഷെമി ചികില്‍സയിലാണുള്ളത്. ഇവരുടെ മൊഴിക്കനുസരിച്ചായിരിക്കും ഇനി അന്വേഷണം മുന്നോട്ടു പോവുക.