
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പരയിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വച്ചാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സാമ്പത്തിക ബാധ്യതയും താന്‍ ഇല്ലാതായാല്‍ ഉമ്മക്കും അനുജനും ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരുമില്ലാതാവുമെന്ന തന്റെ ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാന്‍ അവസാനമായി പോലിസിനു കൊടുത്ത മൊഴി.
അതേസമയം, അഫാന്റെ ഉമ്മ ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.