മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ മാധവന്‍നായര്‍ നിര്യാതനായി

Update: 2023-02-25 08:13 GMT

കോഴിക്കോട്: മൂന്നുപതിറ്റാണ്ടുകാലം ദി ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫും സിറ്റി എഡിറ്ററുമായിരുന്ന ആര്‍ മാധവന്‍ നായര്‍ (71) എറണാകുളത്ത് നിര്യാതനായി. ഭാര്യ: സുചേത നായര്‍ (റിട്ട.പിവിസി ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി, കാലടി). മക്കള്‍: അഞ്ജലി നായര്‍, അഞ്ജന നായര്‍. സ്‌റ്റേറ്റ്‌സ് മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പാണ് കോഴിക്കോട് നിന്ന് താമസം മാറിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1984 മുതല്‍ ദി ഹിന്ദു കോഴിക്കോട് എഡിഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പിതാവ്: എം രാമകൃഷ്ണന്‍ നായര്‍. മാതാവ്: സരളാ ദേവി.

Tags:    

Similar News