കര്‍ശന വ്യവസ്ഥകളോടെ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് വിഎച്ച്പി; ഘര്‍വാപസി ശക്തമാക്കാനും തീരുമാനം

അയോധ്യയിലെ രാമക്ഷേത്രം നിര്‍മാണത്തിനായി പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകളിലൂടെ ധനസമാഹരണം നടത്തും.

Update: 2020-11-11 15:16 GMT

ന്യൂഡല്‍ഹി: കര്‍ശന വ്യവസ്ഥകളോടെ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പാക്കണമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) സെന്‍ട്രല്‍ മാര്‍ഗദര്‍ശക് മണ്ഡല്‍ (സിഎംഡിഎം) സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. മറ്റു മതങ്ങളിലേക്ക് മതപരിവര്‍ത്തനം നടത്തിയ വ്യക്തികളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ''ഘര്‍ വാപ്‌സി' ശക്തമാക്കുമെന്നും സിഎംഡിഎം നേതാവ് സ്വാമി അവദേശാനന്ദ് ഗിരി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം നിര്‍മാണത്തിനായി പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകളിലൂടെ ധനസമാഹരണം നടത്തും. സന്യാസിമാരും നേതാക്കളും രാജ്യത്തെ നാല് ലക്ഷം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് 11 കോടി പേരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും. അടുത്ത ദിവസം മുതല്‍ ഇത് തുടങ്ങും.

ജമ്മു കശ്മീരിലെ തകര്‍ന്ന ആരാധനാലയങ്ങളും ക്ഷേത്രങ്ങളും പുതുക്കിപ്പണിയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെയും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള ശ്രമങ്ങളെയും യോഗം പ്രശംസിച്ചു.

Tags:    

Similar News