ഗോസംരക്ഷണത്തിന് വാള് കൈവശം വയ്ക്കാന്‍ ആഹ്വാനം ചെയ്ത് വിഎച്ച്പി നേതാവ് സാധ്വി സരസ്വതി
ഉഡുപ്പി: പശുക്കളെയും സ്വന്തം വീടും സംരക്ഷിക്കാന്‍ എല്ലാവരോടും ഒരു വാള് കൈവശം വയ്ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് വനിതാ നേതാവ് സാധ്വി സരസ്വതി .
ഉഡുപ്പിയില്‍ ഗാന്ധി മൈതാനിയില്‍ നടന്ന ഹിന്ദു സസംഗമം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ലോകം മുഴുവന്‍ ഗോമാതാവിനെ ബഹുമാനിക്കുന്നു. പക്ഷേ, കര്‍ണാടകയില്‍ പശുക്കളെ ഭക്ഷണത്തിനായി കൊല്ലുന്നു. അത്തരം അറവുകേന്ദ്രങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ വേണ്ട. പശുക്കളെ തൊഴുത്തുകളില്‍ നിന്ന് മോഷ്ടിക്കുന്നു. അവരെ രക്ഷിക്കാന്‍ ഓരോ വാള് വാങ്ങിവയ്ക്കണം- അവര്‍ പറഞ്ഞു.
ആളുകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങാം. അവര്‍ ഒരു വാളും അതുപോലെ വാങ്ങി വീട്ടില്‍ വയ്ക്കണം. അറവുകാരില്‍ നിന്ന് പശുക്കളെ രക്ഷിക്കണം- അവര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ദേശവിരുദ്ധ ശക്തികള്‍ ടിപ്പു സുല്‍ത്താനെ പ്രശംസിക്കുന്നു. നാം അതിനെതിരേ പ്രതിഷേധിക്കണം. ഗോഹത്യക്കും മതംമാറ്റത്തിനും ലൗജിഹാദിനുമെതിരേ സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവരണം-അവര്‍ പറഞ്ഞു.
വിഎച്ച്പിയുടെ നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.