ഭാവനക്കെതിരായ പരാമർശം: ഇടവേള ബാബു മാപ്പ് പറയണമെന്ന് സംവിധായിക വിധു വിൻസെന്റ്
കോഴിക്കോട്: നടി ഭാവനയ്ക്കെതിരായ എ എം എം എ (അമ്മ) ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്ന് സംവിധായിക വിധു വിൻസെന്റ് അഭിപ്രായപ്പെട്ടു.
താരസംഘടനയായ നേതൃത്വത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് എന്ന് പറയുന്നതനായി 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ ' എന്ന പ്രയോഗമായിരുന്നു സംഘടന ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു നടത്തിയത്.
റിപ്പോര്‍ട്ടര്‍ ചാനലിനോട് നടത്തിയ ഈ പരാമർശത്തിൽ ഇടവേള ബാബു ഭാവനയോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് സംവിധായിക ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടത്. 'ഓർക്കാതെ ' പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും നമ്മൾ വലിയ വില കൊടുക്കേണ്ടി വരും എന്നും വിധു പറയുന്നു.
AMMA യിൽ നിന്ന് രാജിവച്ചവരൊക്കെ ഈ സംഘടനക്ക് മരിച്ചു പോയവരെ പോലെയാണോ? ചില നീതി നിഷേധങ്ങളെ കുറിച്ച് ഉറക്കെ പറഞ്ഞാണ് ചിലർ സംഘടന വിട്ടത്. സംഘടനക്കകത്ത് നിന്ന് തന്നെ അതിന് പരിഹാരത്തിന് ശ്രമിക്കണമെന്ന ഉത്തമ ബോധ്യത്തിന്റെ പുറത്താണ് ചിലർ അവിടെ തുടർന്നതും എന്നും വിധു ഫേസ്ബുക്ക് പോസ്റ്റിൽ വ്യകത്മാക്കി.