ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തി കണ്ടപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നതിന് 5000 രൂപ ആവശ്യപ്പെട്ടു.

Update: 2021-02-09 10:22 GMT
കോട്ടയം: ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശി ഡോ. എസ്.ആര്‍.ശ്രീരാഗിനെയാണ് വിജിലന്‍സ് അറസ്റ്റുചെയ്തത്. തലയാഴം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഭര്‍ത്താവിന്റെ വയറുവേദനയ്ക്ക് അപ്പെന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തുന്നതിന് ഡോ. ശ്രീരാഗ് ഇവരില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു.


രോഗിയ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ല. ഇതിനെ തുടര്‍ന്ന് ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തി കണ്ടപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നതിന് 5000 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് 2500 രൂപ വാങ്ങി ശസ്ത്രക്രിയ നടത്തി. പിന്നീട് വയറുവേദനയ്ക്ക് ശമനം ഉണ്ടാകാതെ വന്നതോടെ ഒരു ഓപ്പറേഷന്‍കൂടി ചെയ്യണമെന്നും അതിന് 2500 രൂപകൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഇവര്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ രൂപ നല്‍കുകയും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ ഡോക്ടര്‍ക്ക് കൈമാറുകയുമായിരുന്നു. പരിശോധനയില്‍ കൈക്കൂലിയായി ആവശ്യപ്പെട്ട പണ മേശയ്ക്കുള്ളില്‍നിന്ന് കണ്ടെടുത്ത വിജിലന്‍സ് സംഘം ഡോക്ടറെ അറസ്റ്റുചെയ്തു.





Tags:    

Similar News