വില്ലേജ് ഓഫിസറുടെ ആത്മഹത്യാ ശ്രമം: പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്

Update: 2020-08-10 18:03 GMT

തൃശൂര്‍: പുത്തൂര്‍ വില്ലേജ് വിലേജ് ഓഫീസര്‍ സിനി ഓഫീസില്‍ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പഞ്ചായത്ത് പ്രസിഡന്റ് മിനി രവീന്ദ്രന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിനു മുന്നില്‍ സമരം നടക്കുന്നതിനിടെയാണ് സിനി ആത്മഹത്യക്ക് ശ്രമിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്നത് തടസപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.




Tags:    

Similar News