മഹാരാഷ്ട്രയില്‍ സിഖ് ഘോഷയാത്ര തടഞ്ഞതിനെ തുടര്‍ന്ന് അക്രമം; നാലു പോലീസുകാര്‍ക്ക് പരിക്ക്

ഘോഷയാത്രയുടെ സമയം ആയതോടെ യുവാക്കള്‍ തടസ്സങ്ങള്‍ മറികടന്ന് പുറത്തേക്കു പ്രവഹിക്കുകയായിരുന്നു. ഇവരെ തടയാന്‍ തയ്യാറായി കാത്തുനിന്ന പോലിസുകാര്‍ ഇതോടെ ചിതറിയോടി

Update: 2021-03-30 07:25 GMT

നന്ദേഡ്: മഹാരാഷ്ട്രയിലെ നാന്ദേഡിലെ ഗുരുദ്വാരയില്‍ സിഖ് സമുദായത്തിന്റെ ഘോഷയാത്ര പോലിസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ നലു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെല്ലാം പോലിസുകാരാണ്. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ഹോളി മൊഹല്ല' ഘോഷയാത്ര അനുവദിക്കില്ലെന്ന് ഗുരുദ്വാര അധികൃതരെ അറിയിച്ചിരുന്നു എന്നാണ് പോലിസ് പറയുന്നത്. ഇതിനെ തുടര്‍ന്ന് ഘോഷയാത്ര തടയുന്നതിന് ഗുരുദ്വാരക്ക് സമീപം ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.


സംസ്ഥാനത്ത് ഒത്തുചേരലുകള്‍ നിരോധിച്ചിട്ടും ഘോഷയാത്രയുമായി മുന്നോട്ട് പോകാന്‍ നാട്ടുകാര്‍ പദ്ധതിയിട്ടിരുന്നു. നിഷാന്‍ സാഹിബ് എന്ന സിഖ് മത പതാക ഗുരുദ്വാര ഗേറ്റിലേക്ക് കൊണ്ടുവന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ തര്‍ക്കിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഘോഷയാത്രയുടെ സമയം ആയതോടെ യുവാക്കള്‍ തടസ്സങ്ങള്‍ മറികടന്ന് പുറത്തേക്കു പ്രവഹിക്കുകയായിരുന്നു. ഇവരെ തടയാന്‍ തയ്യാറായി കാത്തുനിന്ന പോലിസുകാര്‍ ഇതോടെ ചിതറിയോടി. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് നാലു പോലിസുകാര്‍ക്ക് പരുക്കേറ്റത്. പോലിസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടു. കായികാഭ്യാസ പ്രകടനങ്ങള്‍ സഹിതമാണ് 'ഹോളി മൊഹല്ല' ഘോഷയാത്ര നടത്താറുള്ളത്. ഇതിനായി വാളേന്തിയ നിരവധി സിഖ് സമുദായാംഗങ്ങളും ഘോഷയാത്രതില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവര്‍ കൂട്ടമായി പുറത്തേക്കിറങ്ങുന്നത് കണ്ടതോടെ ഘോഷയാത്ര തടയാന്‍ കാത്തു നിന്ന പോലിസ് ഓഫിസര്‍മാരുള്‍പ്പടെ ഓടി രക്ഷപ്പെടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.




Tags:    

Similar News