സിഖുകാര്‍ ആധുനിക ആയുധങ്ങള്‍ കരുതണമെന്ന് അകാല്‍ തഖ്ത് മേധാവി

സിഖ് ഗുരു ഹര്‍ഗോവിന്ദ് സാഹിബ് തന്റെ അനുയായികളോട് കുതിര സവാരിയും ആയുധ പ്രയോഗവും പഠിക്കാന്‍ ഉദ്‌ബോധിപ്പിച്ചിരുന്നതായും ഒരു വീഡിയോ സന്ദേശത്തില്‍ ഗ്യാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.

Update: 2022-05-24 09:46 GMT

ചണ്ഡീഗഡ്: 'സാഹചര്യങ്ങള്‍ അത്തരത്തിലുള്ളതായതിനാല്‍ ആധുനിക ആയുധങ്ങള്‍' കരുതണമെന്ന് സിഖുകാരോട് ആഹ്വാനം ചെയ്ത് സിഖ് മതത്തിലെ ഏറ്റവും ഉയര്‍ന്ന മതപരമായ സ്ഥാനങ്ങളിലൊന്നായ അകാല്‍ തഖ്തിന്റെ മേധാവി ഗ്യാനി ഹര്‍പ്രീത് സിംഗ്.

സിഖ് ഗുരു ഹര്‍ഗോവിന്ദ് സാഹിബ് തന്റെ അനുയായികളോട് കുതിര സവാരിയും ആയുധ പ്രയോഗവും പഠിക്കാന്‍ ഉദ്‌ബോധിപ്പിച്ചിരുന്നതായും ഒരു വീഡിയോ സന്ദേശത്തില്‍ ഗ്യാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.

'ഓരോ സിഖുകാരും ഗുര്‍ബാനി വായനയിലൂടെ ശക്തരാകണമെന്നും അതേ സമയം ആയുധധാരികളായിരിക്കണമെന്നും കുതിരസവാരിയും ആയുധങ്ങള്‍ ഉപയോഗിക്കലും പഠിക്കണമെന്നും ശ്രീ ഗുരു ഹര്‍ഗോവിന്ദ് സാഹിബ് ഉദ്‌ബോധിപ്പിച്ചു, അദ്ദേഹത്തിന്റെ പ്രസംഗം ഇന്നും പ്രസക്തമാണ്. ഗുരു ഹര്‍ഗോബിന്ദ് സിങ്ങിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും ആയുധങ്ങള്‍ ഉപയോഗിക്കുന്ന കല പഠിക്കുകയും ചെയ്യേണ്ടത് സിഖ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇന്നും ആവശ്യമാണ്'ഗ്യാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.

അദ്ദേഹത്തിന്റെ പരാമര്‍ശം പഞ്ചാബിലും പുറത്തും വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സിഖ് യുവാക്കളെ ആയുധം കൈവശംവയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നതിനു പകരം സമാധാനവും ഐക്യവും സാഹോദര്യവുമാണ് ഗ്യാനി ഹര്‍പ്രീത് സിംഗ് പ്രസംഗിക്കേണ്ടതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ പറഞ്ഞു. സിംഗിന്റെ പ്രസ്താവന ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മ്മ കുറ്റപ്പെടുത്തി.

Tags:    

Similar News