വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവും 10,9000 രൂപ പിഴയും
കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയായ കൊല്ലം കടക്കല്‍ സ്വദേശി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും ഒരുലക്ഷത്തി ഒന്‍പതിനായിരം രൂപ പിഴയും ചുമത്തി. കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സുരേഷിന്റെ ശിക്ഷ വിധിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ച്ച വച്ച കുറ്റത്തിന് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ. തട്ടിക്കൊണ്ടുപോയി തടങ്കല്‍ പാര്‍പ്പിച്ച കുറ്റത്തിന് രണ്ട് വര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ചത്. അനാസസ്യ കേന്ദ്രം നടത്തിയതിന് രണ്ട് വകുപ്പുകളില്‍ ആയി 12 വര്‍ഷം തടവ്. പിഴ തുക പെണ്‍കുട്ടിക്ക് നഷ്ട പരിഹാരം നല്‍കണെന്നാണ് കോടതിയുടെ ഉത്തരവ്. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.
1995 ല്‍ നടന്ന വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. ബലാത്സംഗം ഉള്‍പ്പെടെ 23 കേസുകളില്‍ കൂടെ സുരേഷ് വിചാരണ നേരിടണം. കേസില്‍ പൊലിസ് പ്രതി ചേര്‍ത്തതിന് പിന്നാലെ ഒളിവില്‍ പോയ സുരേഷിനെ 18 വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്നാണ് െ്രെകംബ്രാഞ്ച് പിടികൂടിയത്. 1995 നവംബര്‍ മുതല്‍ 96 ജൂലൈ വരെ വിതുര സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു തട്ടിക്കൊണ്ടു പോയി പലര്‍ക്കായി കാഴ്ചവച്ചെന്നാണ് കേസ്. 2019 ഒക്ടോബര്‍ 19 മുതലാണ് കേസില്‍ മൂന്നാംഘട്ട വിചാരണ ആരംഭിച്ചത്.