ഏതെങ്കിലും സമുദായം പറഞ്ഞാല്‍ വിഴിഞ്ഞം പദ്ധതി വേണ്ടെന്നുവയ്ക്കാനാവില്ല: എളമരം കരിം എംപി

Update: 2022-11-29 16:30 GMT
ഏതെങ്കിലും സമുദായം പറഞ്ഞാല്‍ വിഴിഞ്ഞം പദ്ധതി വേണ്ടെന്നുവയ്ക്കാനാവില്ല: എളമരം കരിം എംപി

കോഴിക്കോട്: ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാല്‍ വിഴിഞ്ഞം പദ്ധതി വേണ്ടെന്നുവയ്ക്കാനാവില്ലെന്ന് എളമരം കരിം എംപി. വെടിവയ്പ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരോ ഗൂഢാലോചന നടത്തുന്നുവെന്ന് തോന്നത്തക്ക വിധത്തിലാണ് കാര്യങ്ങള്‍ പോവുന്നത്. അങ്ങനെ വന്നാല്‍ അതിലെ രക്തസാക്ഷിയെ ഉയര്‍ത്തിപ്പിടിച്ച് വിമോചന സമരത്തിലേക്ക് എത്തിക്കാന്‍ പറ്റുമോ എന്ന് നോക്കുന്നുവരുണ്ടെന്നും എളമരം കരിം പറഞ്ഞു. ലത്തീന്‍ കത്തോലിക്കാ വിഭാഗമാണ് വിഴിഞ്ഞത്ത് സമരം നടത്തുന്നത്. അവിടെ ഭൂരിപക്ഷമുള്ളത് ലത്തീന്‍ കത്തോലിക്ക വിഭാഗമല്ല. അവിടത്തെ ഭൂരിഭാഗം ആളുകളും തുറമുഖത്തിന് അനുകൂലമാണ്. കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും എളമരം കരിം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News