വിഴിഞ്ഞം: ക്യാംപുകളില്‍ മാറിത്താമസിക്കേണ്ടിവന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,500 രൂപ വീതം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാംപുകളില്‍ മാറിത്താമസിക്കേണ്ടിവന്ന കുടുംബങ്ങള്‍ക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5,500 രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്), മല്‍സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകള്‍ അടിയന്തരമായി കണ്ടെത്തി വിതരണം നടത്തും. വിഴിഞ്ഞം പുനരധിവാസ പദ്ധതി വേഗത്തിലാക്കാനും തീരുമാനിച്ചു. മുട്ടത്തറയില്‍ കണ്ടെത്തിയ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തു ഫഌറ്റ് നിര്‍മിക്കും. ഇതിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി നിര്‍മാണ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു.